കൊച്ചി കേരള സംസ്ഥാന ചെറുകിട റൈസ് ആൻഡ് ഫ്ലോർ മിൽസ് ഓണേഴ്സ‌് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ചെങ്ങമനാട് തളീക്കര ചെറിയാൻ പറമ്പിൽ ഹൗസിൽ കെ.കെ.വിശ്വംഭരൻ നിര്യാതനായി.
(80) വയസ്സായിരുന്നു .
എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
ഭാര്യ - സി.പി.രമണി (ചാരോത് കുടുംബാംഗം).
മക്കൾ - സി.വി.ലെനിൻ (പിആർഡി സ്ട്രിങ്ങർ, ഫ്രീലാൻസ് വിഡിയോ ജേണലിസ്റ്റ‌്), സി.വി.സിനി. മരുമക്കൾ - സീമ ലെനിൻ (ഡെപ്യൂട്ടി മാനേജർ, അസറ്റ് ഹോംസ്, കൊച്ചി), രഘുരാജ് (ബിസിനസ്).
സംസ്കാരം ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.
