തിരുവനന്തപുരം: നടനും അസോസിയേറ്റ് ഡയറക്ടറുമായ, കൊല്ലം ജില്ലയിലെ തഴവ കുതിരപ്പന്തി പിച്ചിനാട്ട് വീട്ടിൽ ആർ.സുഗതൻ അന്തരിച്ചു.
(63) വയസ്സായിരുന്നു
ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
ഒട്ടേറെ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു.
സംവിധായകരായ രാജസേനൻ, വിജി തമ്പി, ഭദ്രൻ, തമ്പി കണ്ണന്താനം, താഹ, അശോകൻ, ജി.എസ്.വിജയൻ, സന്ധ്യാ മോഹൻ, സജി സുരേന്ദ്രൻ എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
ഹയ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ - സ്മിതാ ബോസ് (അധ്യാപിക,ചിന്മയാനന്ദ സ്‌കൂൾ, തിരുവനന്തപുരം).
മക്കൾ - ഇതിഹാസ് ഖസാഖ്, ലേഖാ ഖസാഖ്.
സംസ്കാരം - കുതിരപ്പന്തി പിച്ചനാട്ട് വീട്ടുവളപ്പിൽ പിന്നീട് നടക്കും.
ആർ.സുഗതന്റെ വേർപാടിൽ സംവിധായകൻ വിജി തമ്പി സമൂഹമാധ്യമത്തിലൂടെ അനുശോചിച്ചു.
Tags:
KERALA വേർപാട് NEWS
