Trending

6 ദിവസമായി കിണറ്റിലക പ്പെട്ട തെരുവുനായയെ രക്ഷിച്ചു : മനുഷ്യത്വത്തിന്റെ മാതൃക തീർത്ത് വീട്ടമ്മ



കോഴിക്കോട് :കൊടുവള്ളി;
കൊടുവള്ളിയിലെ വാവാട്  ദിവസങ്ങളായി കിണറ്റിലക പ്പെട്ട തെരുവുനായയെ രക്ഷിച്ചു.
ജീവൻ നിലനിർത്താൻ ഭക്ഷണം നൽകി സഹായിച്ചത് വാവാട്ടെ വീട്ടമ്മയാണ്

പ്രദേശത്തെ കിണറ്റിൽ അകപ്പെട്ടതായിരുന്നു  തെരുവുനായ
ആറു ദിവസങ്ങൾക്ക് ശേഷമാണ് രക്ഷകരായി
ഇൻസൈറ്റ് ദുരന്ത നിവാരണ സേന പ്രവർത്തകർ വിവരമറിഞ്ഞ് എത്തിയത്

കിണറ്റിൽ നിന്നും പുറത്തെത്തിക്കപ്പെട്ട് പുതുജീവൻ ലഭിച്ച തെരുവുനായയ്ക്ക് കിണറിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിജീവനത്തിനുള്ള ഭക്ഷണം എത്തിച്ച് നൽകിയത്
വാവാട് കുന്നുമ്മൽ സഫീസ എന്ന വീട്ടമ്മയാണ് 

നാടിനു തന്നെ മാതൃകയായിരിക്കയാണ് ണ് സഫീസ. 

വാവാട് കുന്നുമ്മൽ അബ്ദുറഹ് മാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് തെരുവുനായ വീണത്

കിണറ്റിൽ നിന്നും തിങ്കളാഴ്ച ഇൻസൈറ്റ് ദുരന്ത നിവാരണ സേന പ്രവർത്തകരാണ് നായയെ പുറത്തെത്തിക്കുന്നത്. 

ഇത്രദിവസവും മുടക്കമില്ലാതെ  നഫീസ കൊട്ടയിലാക്കി കയറിൽ കെട്ടിയിറക്കി നൽകിയ ഭക്ഷണമാണ് നായയുടെ ജീവൻ നിലനിർത്തിയത്. 

വേനൽക്കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോൾ മാത്രമാണ് കുടിവെളളത്തിനായി ഉപയോഗിച്ചുവരുന്നതെന്നിരിക്കെ ആ കിണറിനടുത്തേക്ക് അധികമാരും പോവാറില്ലായിരുന്നു.  

നായയുടെ തുടർച്ചയായുള്ള രോദനം കേട്ടാണ് നഫീസ കിണറ്റിനടുത്തെത്തിയത്. 

നഫീസയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും  പരാജയപ്പെടുകയായിരുന്നു. 

ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും കയ്യൊഴിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. 

ആറാമത്തെ ദിവസമാണ് 
വാട്‌സ്ആപ്പ് വഴി 
വിവരമറിഞ്ഞ ഇൻസെറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ  സ്ഥലത്തെത്തുകയും നായയെ സാഹസികമായി പുറത്തെത്തിക്കുകയുമായിരുന്നു. 

വാവാട് കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യയും 
മലബാറിലെ അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകനായിരുന്ന വാവാട് കുരിയാണിക്കൽ പവീർകുട്ടി വൈദ്യരുടെ പേരമകളുമാണ് നഫീസ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ