Trending

മുപ്പത് വര്‍ഷത്തോളം ഒമാനിലുണ്ടായിരുന്ന മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു



മസ്‌കത്ത് : മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു. സുഹാറില്‍ അല്‍ ബ്ലൂകി ലബോറട്ടറി ജീവനക്കാരനായിരുന്ന കുട്ടനാട് മുട്ടാര്‍ സ്വദേശി മണലില്‍ തോമസ് ബാലു (62) ആണ് നാട്ടില്‍ വെച്ച് മരണപ്പെട്ടത്. 

മുപ്പത് വര്‍ഷത്തോളം ഒമാനിലുണ്ടായിരുന്ന തോമസ് ബാലു മൂന്നു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ചെങ്ങന്നൂരിലാണ് ഇപ്പോള്‍ താമസിച്ചിരുന്നത്. 

ഭാര്യ: ലിസി തോമസ്. 

മക്കള്‍: ഫ്രാന്‍സിസ് തോമസ്, ഡോ. സഞ്ജു, ഡോ. ട്രീസ തോമസ്. 

മരുമകന്‍: ജോഷ് കുര്യന്‍ (ബംഗളൂരു). 

സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ ഒൻപതിന് നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ