Trending

സ്വകാര്യ ബസ് ദേഹത്തുകയറി വീട്ടമ്മക്ക് ദാരുണാന്ത്യം



വയനാട്: മാനന്തവാടി ടൗണില്‍ സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു. 

മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തിന് സമീപമാണ് അപകടം. 

കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്. 

ഇന്ന് (22-2-2022- ചൊവ്വാഴ്ച) രാവിലെ 10.15 ഓടെ ഹിന്ദുസ്ഥാൻ ബസ്സിടിച്ചായിരുന്നു അപകടം. ഇതേ ബസിലെ യാത്രക്കാരിയായിരുന്നു  

ബസ് ഇറങ്ങിയ ശുഭ ബസിന്റെ മുൻവശം ചേർന്ന് റോഡ് മുറിച്ച് കടന്ന് പോവാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ മുന്നിൽ എത്തിയതും ബസ് മുന്നോട്ടെടുത്തു. ഇതേ ബസ് തന്നെ ഇടിച്ച് വീണ് മുൻചക്രം ശരീരത്തിലൂടെ കയറിയാണ് അപകടം

ടയർ പകുതിയോളം ദേഹത്ത് കയറിയ ഇവരെ 
ഉടൻ തന്നെ കയറ്റിറക്ക് തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഉടൻ 
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

കട്ടയാട് ഏഴേനാലിൽ ഓട്ടോ ഡ്രൈവറായ അതുൽ, ആഷ് എന്നിവർ മക്കളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ