Trending

ഖത്തര്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി മനുലാല്‍ അന്തരിച്ചു.



ദോഹ: ഖത്തര്‍ ഭവന്‍സ് പബ്‌ളിക് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപാല പിള്ളൈ മനുലാല്‍ നിര്യാതനായി. 

(58) വയസ്സായിരുന്നു

കിഡ്നി സംബന്ധമായ അസുഖത്തിന് നാട്ടില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കൊല്ലം പത്തനാപുരം മാലൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന ആര്‍. ഗോപാല പിള്ളൈയുടേയും പത്മ സുകുമാരിയമ്മയുടേയും മകനാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നൂതനമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം 2011 ലാണ് ഡോ. മനുലാല്‍ ഭവന്‍ പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി ചമതലയേറ്റത്. 

നാലു വര്‍ഷത്തോളം ഭവന്‍സ് പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. 

സി.ബി.എസ്.ഇയുടെ പരീക്ഷ ഒബ്സര്‍വറായും പരിശീലകനായും പ്രവര്‍ത്തിച്ച അദ്ദേഹം ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 

ഭാര്യ: ലതിക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ