ബെംഗളൂരു കർണാടക മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയും വൈഎംസിഎ ദേശീയ പ്രസിഡ ന്റുമായിരുന്ന കൊല്ലം സ്വദേശി ജെ. അലക്സാണ്ടർ ( 83) അന്തരിച്ചു.
സിവിൽ സർവീസിൽ നിന്നു വിരമിച്ച ശേഷമാണു രാഷ്ട്രീയ ത്തിലേക്കു കടന്നത്.
ബെംഗളൂരു വിലെ ഭാരതി നഗർ ( ഇപ്പോൾ സർവജ്ഞനഗർ) മണ്ഡലത്തിൽ നിന്നു കോൺഗ്രസ് എംഎൽഎ യായി. 2003ൽ ടൂറിസം മന്ത്രി. കർ ണാടക പിസിസി വൈസ് പ്രസി ഡന്റുമായിരുന്നു.
30 വർഷത്തില ധികം ബെംഗളൂരു സിറ്റി വൈഎം സിഎ പ്രസിഡന്റ് സ്ഥാനത്തു തു ടർന്നു. മങ്ങാട് കണ്ടച്ചിറ പുതു വേൽത്തറ പരേതരായ ജോൺ ജോസഫിന്റെയും എലിസബത്തി ന്റെയും മകനാണ്.
ഭാര്യ: പരേതയായ: ഡെൽഫിൻ അലക്സാ ണ്ടർ.
മക്കൾ: ഡോ.ജോസ്, ഡോ ജോൺസൺ, മരുമക്കൾ: മേരി ആൻ, ഷെറിൽ.
Tags:
വേർപാട്
