Trending

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ വിജയന്‍ കണ്ണമ്പിള്ളി അന്തരിച്ചു



മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുന്‍ എഡിറ്ററുമായിരുന്ന വിജയന്‍ കണ്ണമ്പിള്ളി അന്തരിച്ചു. 72 വയസായിരുന്നു. 

വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മുന്‍ ഇന്ത്യന്‍ അംബാസഡര്‍ കെ.എം. കണ്ണമ്പിള്ളിയുടെയും കോണത്ത് മാധവി അമ്മയുടെയും മകനായി 1949-ലാണ് വിജയന്‍ കണ്ണമ്പിള്ളിയുടെ ജനനം.

പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ മാര്‍സിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം 1974-ല്‍ ദി ഇക്കണോമിക് ടൈംസില്‍ ചേര്‍ന്നു. പത്രപ്രവര്‍ത്തനം ആരംഭിച്ച് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ അദ്ദേഹം ധീരമായ നിലപാട് സ്വീകരിച്ചു. 1980-കളുടെ മധ്യത്തില്‍ അദ്ദേഹം ഫ്രീ പ്രസ് ജേണലില്‍ എഡിറ്ററായി.

പിന്നീട് ബിസിനസ് ഇന്ത്യ പബ്ലിഷിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിനായി അദ്ദേഹം പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. കുട്ടിക്കാലത്തേ താല്പര്യമുള്ള ചിത്രകല പ്രവര്‍ത്തനങ്ങള്‍ പുരരാരംഭിച്ച അദ്ദേഹം കേരള പാചകത്തെക്കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ