Trending

പി എ ബീരാൻ മുസ്ലിയാർ വഫാത്തായി



മലപ്പുറം :
പ്രമുഖ പണ്ഡിതനും വള്ളുവമ്പ്രം എം ഐ സി സി വാഫി കോളേജ് മുദരിസുമായ മുണ്ടംപറമ്പ് പാറമ്മൽ പുൽപറമ്പൻ എറങ്കോചാലിൽ പി എ ബീരാൻ കുട്ടി മുസ്ലിയാർ ബാഖവി വഫാത്തായി.

മുദരിസായി സേവനം ചെയ്യുന്ന വള്ളുവമ്പ്രം വാഫി കോളേജിൽ കഴിഞ്ഞ (2022 ജനുവരി -15, ന് രാത്രി 2:00 -മണിക്കായിരുന്നു മരണപ്പെട്ടത്

താനാളൂർ പകരയിൽ മുദരിസായി സേവനം ആരംഭിച്ച ബാഖവി മുണ്ടംപറമ്പ് പാറമ്മൽ, വേങ്ങര ഇരുകൂളം, പരതക്കാട്, ഒളമതിൽ, കൂളിമാട് മുന്നൂർ, വയനാട്‌ വെങ്ങപ്പള്ളി ശംസുൽ ഹുദാ വാഫി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ഖതീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്.

പ്രമുഖ പണ്ഡിതൻ എറങ്കോംചാലിൽ മർഹൂം അലവി മുസ്‌ലിയാരുടെയും കാനത്തും കുണ്ടിൽ കുഞ്ഞിക്കദിയ ഉമ്മയുടെയും മകനാണ്. 

ഭാര്യ:കാവനൂർ തളകോട്ടിൽ ഉണ്ണി മുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിഷ.

മക്കൾ: ഫാത്തിമ സുഹ്റ കക്കോട്ടിൽ വെട്ടുപാറ, മുഹമ്മദ് ഹൈതമി എം എ, അബ്ദുൽഅലി അസ്ഹരി, സുഹൈല അത്തിമണ്ണിൽ കിടങ്ങഴി,  അബ്ദുൽ മാജിദ് (ദർസ് വിദ്യാർത്ഥി),  ഖദീജാ മാജിദ, മുഹമ്മദ് ഷിംല  (ദർസ് വിദ്യാർത്ഥി).

മുണ്ടംപറമ്പ് പാറമ്മൽ ഖാസി പി എ മുഹമ്മദ് മുസ്ലിയാർ, അര നൂറ്റാണ്ട് കാലം കൊണ്ടോട്ടി തക്കിയക്കൽ, പാറമ്മൽ മഹല്ലുകളുടെ ഖാസിയും മുദരിസുമായിരുന്ന മർഹൂം പി ആലിക്കുട്ടി മുസ്‌ലിയാർ,  പി എ മൊയ്തീൻകുട്ടി മുസ്‌ലിയാർ,  പി എ അഹമ്മദ് മുസ്ലിയാർ, പാത്തുമ്മ മുണ്ടക്കൽ എന്നിവർ സഹോദരങ്ങളാണ്.

മയ്യത്ത് ഖബറടക്കം : ഇന്ന് (16-01-2022- ഞായറാഴ്ച) ഉച്ചക്ക് 02:30, ന്  മുണ്ടംപറമ്പ് പാറമ്മൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ