കോട്ടയം > സിഎംഎസ് കോളേജ് വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വകുപ്പ് മേധാവിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ. ജോർജ് കോശി അന്തരിച്ചു.
(91) വയസ്സായിരുന്നു.
സംസ്‌കാരം പിന്നീട്.
തിരുവല്ല മുണ്ടിയപ്പള്ളി കാലാപറമ്പിൽ കുടുംബാംഗവും ഡോ. നൈനാൻ കോശിയുടെ സഹോദരനുമാണ്.
കോട്ടയംപുത്തനങ്ങാടിയിലായിരുന്നു താമസം.
ഭാര്യ: ഡോ മോളി ജോർജ് ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ കുടുംബാംഗം.
മക്കൾ: ജീനമാത്യു, മീന ജോർജ് (ഇരുവരും യുഎസ്എ), ടീന ജോർജ് (കാനഡ).
മരുമക്കൾ: പി ടി മാത്യു, നവീൻ ജോർജ് (ഇരുവരും യുഎസ്എ), പി ജയിംസ് (കാനഡ).
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് വിദ്യാഭ്യാസ കമീഷൻ അംഗം, സിഎസ്ഐ സഭ സിനഡ് സെക്രട്ടറി, ആംഗ്ലിക്കൻ കൺസൾട്ടേറ്റീവ് കൗൺസിൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
സിഎസ്ഐ സഭയുടെ ഭരണഘടന പുതുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹമാണ് സഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് തുടക്കമിട്ടതും.
Tags:
വേർപാട്
