Trending

കണ്ണൂർ കുത്തുപറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്(ബസ്കണ്ടക്ടർ ) യുവാവ് മരിച്ചു



കണ്ണൂർ: കൂത്തുപറമ്പിനടുത്ത മൂന്നാംപീടികയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് (ബസ്കണ്ടക്ടർ ) യുവാവ് മരിച്ചു.

ശിവപുരം അയ്യല്ലൂർ സ്വദേശി എൻ.വി വരുൺ കുമാർ (26) ആണ് മരിച്ചത്.

രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം

വരുൺ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടയത്ത് നിന്നും മര ഉരുപ്പടികളുമായി വന്ന ലോറി മട്ടന്നൂർ ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ വരുണിനെ ,നാട്ടുകാർ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മട്ടന്നൂർ എയർപോർട്ടിൽ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വരുൺ ഒഴിവു ദിവസങ്ങളിൽ സ്വകാര്യ ബസിലെ കണ്ടക്ടർ ആയും ജോലി ചെയ്തിരുന്നു.

ശിവപുരം അയ്യല്ലൂർ കല്ലുവീട്ടിൽ ഉണ്ണികൃഷ്ണന്റെയും വത്സലയുടെയും ഏക മകനാണ് വരുൺ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ