Trending

പത്തനംതിട്ടയിൽ വാഹനം കഴുകുന്നതിനിടെ അപകടം: നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ വണ്ടിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

 


പത്തനംതിട്ട പെരുമ്പെട്ടിയിൽ വാഹനം കഴുകുന്നതിനിടെയുണ്ടായ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്. പെരുമ്പെട്ടി അരുവിക്കലിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.


വാഹനം കഴുകുന്നതിനിടെ ലോറി പെട്ടെന്ന് പുറകോട്ട് ഉരുളുകയായിരുന്നു. നീങ്ങിയ വാഹനത്തെ നിയന്ത്രിക്കാനായി കുഞ്ഞുമോൻ ഓടി വാഹനത്തിൽ ചാടിക്കയറിയെങ്കിലും ശ്രമം വിജയിച്ചില്ല. നിയന്ത്രണം വിട്ട ടിപ്പർ സമീപത്തെ റോഡിലേക്ക് മറിയുകയും കുഞ്ഞുമോൻ വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു സംഭവസ്ഥലത്തെത്തിയ പെരുമ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ