ഒരു നാടിന്റെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ചില മനുഷ്യർ ഉണ്ടാകും…
അവരുടെ സാന്നിധ്യം തന്നെയാകും പലർക്കും ആശ്വാസവും വഴികാട്ടിയും.
ഇന്ന് ചേന്ദമംഗല്ലൂർ അത്തരത്തിലുള്ള രണ്ട് പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിലാണ്…
വിദ്യാഭ്യാസ-മതരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രഗത്ഭ അധ്യാപകൻ സി.ടി. അബ്ദുല്ലത്തീഫ് ഉസ്താദ് ഇന്നലെ വരെ അറിവിന്റെ വെളിച്ചം പകർന്നിരുന്ന വ്യക്തിത്വം…
തലമുറകളുടെ അധ്യാപകനായിരുന്ന ഉസ്താദിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്.
ഉസ്താദിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 06:00 മണിക്ക് നടക്കും.
അതേസമയം, ചേന്ദമംഗല്ലൂർ കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് (46) ന്റെ അപ്രതീക്ഷിത വേർപാടും നാട്ടുകാരെ കണ്ണീരിലാഴ്ത്തി.
പുഞ്ചിരിയോടെയും സ്നേഹത്തോടെയും എല്ലാവരോടും ഇടപെട്ടിരുന്ന തസ്നീമിന്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് നാട് ഏറ്റുവാങ്ങിയത്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 09:00 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: റിൻഷ തസ്നീം.
മക്കൾ: ഹാല തസ്നീം, ഐൻ തസ്നീം, ആലം തസ്നീം.
സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, അഹമ്മദ് ലുലു, റനീന നാസിർ, സാബി അഹമ്മദ്.
ചെറിയ ഇടവേളയ്ക്കിടെ ഉണ്ടായ ഈ രണ്ട് മരണങ്ങളും ചേന്ദമംഗല്ലൂരിന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുകയാണ്…
ഇരുവർക്കും അല്ലാഹു മഗ്ഫിറത്തും വിശാലമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ…
കുടുംബങ്ങൾക്ക് ഈ വേദന സഹിക്കാനുള്ള ക്ഷമയും ശക്തിയും നൽകട്ടെ… آمين 🤲
നാടിന്റെ പ്രഗത്ഭ അധ്യാപകൻ സി ടി. അബ്ദുല്ലത്തീഫ് ഉസ്താദ് ഓർമ്മയായി.(മേയ് 02, 2026)
മുക്കം (കോഴിക്കോട്: ചേന്ദമംഗലൂർ ഗ്രാമത്തിലെ അനേകം വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകനും, പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന സി ടി. അബ്ദുല്ലത്തീഫ് ഉസ്താദ് (83) നിര്യാതനായി.
നാടിന്റെ വിദ്യാഭ്യാസ-മതരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഉസ്താദിന്റെ വിയോഗം വലിയ നഷ്ടമാണ്.
ഭാര്യ : ആമിന പാറക്കൽ കക്കാട്.
മക്കൾ : തൗഫീഖ് സി ടി. (ദുബൈ),, അമാനുള്ള സി ടി. (എഞ്ചിനിയർ), അജ്മൽ ഹാദി, ഫാരിസ് സി ടി (ദുബൈ), നജ്മുന്നീസ.
സഹോദരങ്ങൾ : സി ടി. അബ്ദുറഹീം (രക്ഷാധികാരി, ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ), സി ടി. ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി ടി. മുഹമ്മദ്, സി$. അഹമ്മദ് കുട്ടി, സി ടി. അബ്ദുൽ ജബ്ബാർ.
മരുമക്കൾ : നസ്റിയ (കൊടിയത്തൂർ), ഷാഹിന ടീച്ചർ (GHSS നായർകുഴി), മിൻഷിന (കക്കോടി ), നാജിയ (ആരാമ്പ്രം), തസ്നീം മാളിയേക്കൽ (ചക്കാലക്കൽ).
