Trending

ബംഗാളി ഗായകൻ പ്രദുൽ മുഖോപാധ്യായ അന്തരിച്ചു

 


കോൽക്കത്ത: പ്രശസ്‌ത ബംഗാളി ഗായക നും ഗാനരചയിതാവുമായ പ്രദുൽ മുഖോ പാധ്യായ (82) വയസ്സ് അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായി രുന്നു.

'അമി ബംഗ്ലായ് ഗാൻ ഗൈ', 'ദിംഗ ഭാഷാ വോ സാഗോർ' തുടങ്ങിയ പ്രശസ്ത ഗാന ങ്ങളുടെ രചനയും ആലാപനവും പ്രദുലി നെ പ്രശസ്‌തിയിലേക്ക് ഉയർത്തി. സാമൂ ഹ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഗാ നങ്ങൾ സംഗീതത്തിന്റെ അകമ്പടിയില്ലാ തെ പാടിയും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു.

കഴിഞ്ഞദിവസം എസ്എസ്കെഎം ആശു പത്രിയിൽ ശസ്ത്രക്രീയയ്ക്കു വിധേയനാ യിരുന്നു.ഭാര്യക്കൊപ്പമാണ് കഴിഞ്ഞിരുന്ന ത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വി ട്ടുനൽകണമെന്ന് ഗായകൻ നേരത്തേ നിർ ദേശിച്ചിരുന്നു.

ഗവർണർ സി.വി. ആനന്ദബോസ്, മുഖ്യമ ന്ത്രി മമത ബാനർജി തുടങ്ങിയ പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ