Trending

മാവൂരിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

മാവൂർ (കോഴിക്കോട്): റോഡ് മുറിച്ചു കടക്കവെ പാറമ്മലിൽ സ്വകാര്യ ബസിടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

മാവൂർ പാറമ്മൽ പുതുക്കൂടിച്ചാലിൽ ഹൗസ് അബ്ദുൽ ഷുക്കൂർ ആണ് മരിച്ചത് (46) വയസ്സായിരുന്നു. 

മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ ക്രസന്റ് സ്കൂളിന് സമീപം വ്യാഴാഴ്‌ച വൈകിട്ടായിരുന്നു അപകടം. മുക്കം- മാവൂർ കോഴിക്കോട് റൂട്ടിലോടുന്ന 'ബറോസ' ബസാണ് ഷുക്കൂറിനെ ഇടിച്ചത്. 

ഇടിയെ തുടർന്ന് തെറിച്ചുവീണ ശുക്കൂറിന് തലക്ക് ഗുരുതരമായി പരിക്കേറ്റ്കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പിതാവ് - അബ്‌ദുറഹിമാൻ ഹാജി. മാതാവ് - ആയിഷ കുട്ടി ഹജജുമ്മ.

ഭാര്യ - ശരീഫ.  

സഹോദരങ്ങൾ - അബ്ദുൽ റഊഫ്, അബ്‌ദുൽ മജീദ്, അബ്ദുൽ വഹാബ്, ഫൗസിയ,ഫസീലത്ത്

മാവൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു

മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകും.

മയ്യിത്ത് നിസ്കാരം പാറമ്മൽ വലിയ ജുമാ മസ്ജിദിൽ സമയം പിന്നീട് വെബ് സൈറ്റിൽ അറിയിക്കും.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ