𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
റിയാദ്- ദമാം-റിയാദ് റോഡിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ (37) വയസ്സ് മരണപ്പെട്ടു.
റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്‌പിറ്റലിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങളുമായി അൽ ഹസ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗിന്റെയും നേതൃത്വത്തിൽ നടപടി തുടങ്ങി. പിതാവ് പരേതനായ ഹസൻ,
മാതാവ് - സക്കീന.
ഭാര്യ - ഫസ്ന.
മക്കൾ- മുഹമ്മദ് ഹെമീൻ, ഫാത്തിമ നൈറ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
