Trending

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു



കണ്ണൂർ : തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോളയാട് അലച്ചേരി വാരിക്കോളി കുഞ്ഞിപ്പറമ്പത് ഗംഗാധരനാ ണ് മരിച്ചത്. 

(68) വയസ്സായിരുന്നു.

വെള്ളിയാഴ്‌ച പകൽ 11 മണിക്കാണ് കൃഷിയിടത്തിൽ വച്ച് തേനീച്ചയുടെ കുത്തേറ്റത്. ഉടനെ കൂത്തുപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. പിന്നീട് തലശേരി ഗവ. ആശുപത്രിയിൽ തുടർചികിത്സയിലായിരുന്നു . 

ശനിയാഴ്ച‌ വൈകിട്ടോടെയാണ് മരണപ്പെട്ടത് ഭാര്യ - ശ്യാമള, മക്കൾ - റിജു (കെഎസ്ഇബി ), റീന. 

സഹോദരങ്ങൾ - നാരായണൻ, പത്മനാഭൻ, വിജയകുമാരി (ശോഭ), പരേതനായ മുകുന്ദൻ.

മരുമകൻ - വിനീഷ് മട്ടന്നൂർ, ഹിമ (അധ്യാപിക, തലക്കാണി ഗവ. യു പി സ്‌കൂൾ കൊട്ടിയൂർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ