ഇടുക്കി: ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്. . ഇന്നലെ രാത്രി 11.30 ടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് 100 മീറ്ററിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇരട്ടയാർ കാറ്റാടികവല സ്വദേശി മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട്ടിൽപോയി മടങ്ങും വഴിയാണ് സംഭവം.
മേരി എബ്രഹാമിനൊപ്പം മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്. ഇയാൾ പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
