Trending

വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം



വടകര (കോഴിക്കോട്): വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 

വടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ