Trending

കാസർകോട്ട് പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരാൾ മരിച്ചു



കാസർകോട് > കാഞ്ഞങ്ങാട്; പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരാൾ മരിച്ചു. 

തൃശൂർ സ്വദേശി പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം താമസിക്കുന്ന ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്. 

2 വയസ്സും 8 മാസവുമായിരുന്നു പ്രായം. കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നതിനിടെ പനി കുറയാത്തതിനാൽ എക്സ്റേ എടുത്തിരുന്നു. ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തിയതോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം. 

മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. 

പിതാവ് ബലേഷ് (സർവേ വിഭാഗം ഉദ്യോഗസ്ഥൻ )

ഇരട്ടസഹോദരൻ - ശിവബാലു.



ഇന്നലെയാണ് ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ