Trending

കേരളത്തിന്‍റെ കാലാവസ്ഥ കിറുകൃത്യം; പ്രവചിച്ച്‌ താരമായി പോള്‍ സെബാസ്റ്റ്യൻ



ദു​ബൈ: കേരളത്തിലെ കാലാവസ്ഥ മാറ്റങ്ങള്‍ യു.എ.ഇയില്‍നിന്ന് കൃത്യമായി പ്രവചിച്ച്‌ മലയാളി പ്രവാസി. ഇരിഞ്ഞാലക്കുടക്കാരൻ പോള്‍ സെബാസ്റ്റ്യനാണ് വ്യവസ്ഥാപിത കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളെപോലും പിന്നിലാക്കി കേരളത്തിലെ ഋതുഭേദങ്ങളെ കൃത്യമായി പ്രവചിക്കുന്നത്.

കേരളത്തില്‍ വൈകിയെത്തിയ മണ്‍സൂണ്‍ തകര്‍ത്തുപെയ്യുമ്ബോള്‍ ഇക്കാര്യം രണ്ടു ദിവസം മുമ്ബ് തന്നെ പോള്‍ സെബാസ്റ്റ്യൻ ഫേസ്ബുക്ക് പേജിലൂടെ പ്രവചിച്ചിരുന്നു.

നിലവില്‍ രണ്ടു ദിവസം കൂടി മഴ തകര്‍ത്തുപെയ്യുമെന്നാണ് സെബാസ്റ്റ്യന്‍റെ പുതിയ പ്രവചനം. ശേഷം അല്‍പം ശമനമുണ്ടാകും. കാരണം ബംഗാള്‍ കടലില്‍ നേരത്തേ ന്യൂനമര്‍ദം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതുവരെ അത് ന്യൂനമര്‍ദം ആയി രൂപപ്പെട്ടിട്ടില്ല, പകരം ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദത്തിന്‍റെയും ഇടയിലാണ് കാറ്റിന്‍റെ ഗതി. ഇത് ശനിയാഴ്ചയോടെ ഒഡിഷ ഭാഗത്തു കൂടി ഗുജറാത്ത്, പാകിസ്താൻ ഭാഗത്തേക്ക് എത്തും. ഇതോടെ മേഘങ്ങള്‍ ആ ദിശയിലേക്ക് പോകും.

അതോടെ കേരളത്തില്‍ മഴക്ക് ചെറിയ ഇടവേള ലഭിക്കുമെന്നും സെബാസ്റ്റ്യൻ പറയുന്നു. നേരത്തേ ബംഗാള്‍ കടലില്‍ ന്യൂനമര്‍ദം ദൃശ്യമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പസഫിക്കില്‍ ഒരു ന്യൂനമര്‍ദം പോലും രൂപപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഇതുമൂലം കേരളത്തില്‍ മഴ കുറയാൻ സാധ്യതയുണ്ട്. എന്നാല്‍, ദീര്‍ഘകാലം ഈ രീതി തുടരില്ല. കിഴക്കോട്ട് പോകുന്ന എംജേയോ എന്ന കാറ്റിന് ഉയര്‍ന്ന സമ്മര്‍ദം കാരണം പോകാനായിട്ടില്ല. ഇത് തിരിച്ചുവരുകയാണ്. ആഫ്രിക്കൻ മുനമ്ബിലേക്ക് പോകുന്ന മഴ മേഘങ്ങള്‍ തിരികെയെത്തുന്നതോടെ ചെറിയ ഇടവേളക്കുശേഷം വീണ്ടും കേരളത്തില്‍ മഴ കനക്കുമെന്നും പോള്‍ സെബാസ്റ്റ്യൻ പറയുന്നു. 

പലപ്പോഴും എൻലിനോ പ്രതിഭാസത്തെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. എല്‍ലിനോ എന്നത് കാലാവസ്ഥ വ്യതിയാനമല്ല, കാലാവസ്ഥ പ്രതിഭാസം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിലെ ബിസിനസ് ബേയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പോള്‍ സെബാസ്റ്റ്യൻ 2017ല്‍ ഓഖിയുടെ സമയത്താണ് ആദ്യ കാലാവസ്ഥ പ്രവചനം ഫേസ്ബുക്കിലൂടെ നടത്തുന്നത്. സംഭവത്തിന്‍റെ തലേദിവസം നടത്തിയ പ്രവചനം ഔദ്യോഗിക കേന്ദ്രങ്ങളോ സര്‍ക്കാറോ അന്ന് കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, പിറ്റേദിവസം കേരളം നടങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. പിന്നാലെ 2018ലെ പ്രളയത്തിന് മുമ്ബും ശക്തമായ മഴ ഇദ്ദേഹം പ്രവചിച്ചിരുന്നു. കോമേഴ്സ് ബിരുദധാരിയായ സെബാസ്റ്റ്യൻ ഏറെകാലത്തെ നിരീക്ഷണത്തിലൂടെയാണ് പ്രവചനങ്ങള്‍ നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ