കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
ഒരാളുടെ നില ഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19)ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 4 മണിയോടെ എം.സി.റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിലാണ് അപകടം.ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിനവിനെയും അക്ഷയിനെയും കിളിമാനൂർ പോലീസ് എത്തി ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല.
Tags:
accident വേർപാട്
