Trending

മുഖ്യമന്ത്രിയുമായി ഉടമകളുടെ കൂടിക്കാഴ്ച; സ്വകാര്യ ബസ് സമരം പിൻവലിച്ചു



സംസ്ഥാനത്ത് 4 ദിവസമായി തുടർന്നുകൊണ്ടിരുന്ന ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. 

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയിൽ
നിരക്കു വർധനയിൽ സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണു ബസ്സ് സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.

സംയ്കുത സമരസമിതിയിലെ ആറ് പേരാണ്  ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചർച്ച നടത്തിയിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതുള്‍പ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

 24നാണു സ്വകാര്യ ബസ് സമരം ആരംഭിച്ചത്. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ