Trending

ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുന്നതിനിടെ കാറും ടോറസും കൂട്ടിയിടിച്ച് അപകടം 2 മരണം;



മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളിയിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. 

ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു മനോജും കുട്ടനും.
കുറവിലങ്ങാടിനു സമീപം മോനിപ്പള്ളിയിൽ വെച്ചാണ് നിയന്ത്രണംവിട്ട കാറും ടോറസും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറ് വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വളവും തിരിവും ഏറെയുള്ള പ്രദേശമാണ് മോനിപ്പള്ളിഭാഗം. വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്. കാറിൽ ഇടിച്ചതിനു പിന്നാലെ ടോറസ് നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് പതിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവരാണ് ടോറസിനുള്ളിൽനിന്ന് ഡ്രൈവറെയും കാർ യാത്രികരെയും പുറത്തെത്തിച്ചത്. ടോറസ് ഡ്രൈവർ സോമനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ