Trending

കൽപ്പൂരിൽ എച്ച് ഡി ലൈൻ (11 കെവി) റോഡിൽ പൊട്ടിവീണു: നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഒഴുവായത് വൻ ദുരന്തം



കോഴിക്കോട്: കൂടരഞ്ഞി;  കൽപ്പൂരിൽ എച്ച് ഡി ലൈൻ (11 കെവി) പൊട്ടിവീണു നാട്ടുകാരുടെ സമയോചിത ഇടപെടലിൽ  വൻ ദുരന്തമാണ് ഒഴുവായത്

ഇന്നലെ  രാത്രിയാണ് മുക്കം ഭാഗത്തുനിന്നും കൂടരഞ്ഞി ഭാഗത്തെക്ക് പോകുന്ന റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത്.

നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡിലും പരിസരത്തും തീ പടർന്നെങ്കിലും, നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.

ലൈൻ പൊട്ടിവീണ് തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കെഎസ് ഈ ബി ഓഫീസിൽ വിവരം  അറിയിച്ചു
തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും റോഡിൽ വീണു കിടന്ന ലൈൻ കമ്പി എടുത്തു മാറ്റാൻ  കെഎസ്ഇബി  ഉദ്യോഗസ്ഥർ എത്തുന്നതുവരെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും ആളുകളെയും നാട്ടുകാർ നിയന്ത്രിക്കുകയായിരുന്നു. 

അപകടത്തെ തുടർന്ന് കൽപ്പൂര്, പുയ്യോറ  പ്രദേശങ്ങളിൽ ഇന്നലെ രാത്രിയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ