റിയാദ്: സൗദിയിൽ ജോലിക്കിടെ മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ ആണ് യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിയാണ് ചെയ്തിരുന്നത്.
(45) വയസ്സായിരുന്നു.
ജോലിനടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണത്. ബുധനാഴ്‌ച വൈകീട്ടാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്‌ച രാവിലെ മരിച്ചു. 15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹിക സേവനപ്രവർത്തങ്ങളിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ. മരണാന്തര തുടർനടപടികൾക്കായി സഹോദരൻ സാബിർ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മറ്റൊരു സഹോദരൻ: അൻവർ, സഹോദരിമാർ: റസിയ, സബീല, തഫ്സി.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
