Trending

വാഹന നമ്പര്‍ പ്ലേറ്റുകളില്‍ ലോഗോകളും ഉള്‍പ്പെടുത്താം; സൗദി അറേബ്യയില്‍ പുതിയ സംവിധാനം



റിയാദ്: സൗദി അറേബ്യയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന വ്യത്യസ്‍തമായ അഞ്ച് ലോഗോ ഉള്‍പ്പെടുന്ന പുതിയ വാഹന നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി 

സൗദി ട്രാഫിക് വിഭാഗം. 'സൗദി വിഷന്‍', 'രണ്ട് വാളുകളും ഈന്തപ്പനയും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം' , 'മദായിന്‍ സാലിഹ്', 'ദറഇയ' എന്നിങ്ങനെ അഞ്ച് അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്ബര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

പുതിയ മ്പര്‍ പ്ലേറ്റുകള്‍ക്ക് 800 റിയാലാണ് ഫീസായി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ട്രാഫിക് അക്കൗണ്ടില്‍ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷീര്‍' പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച്‌ സേവന ടാബില്‍ നിന്ന് 'ട്രാഫിക്' തെരഞ്ഞെടുക്കുക. തുടര്‍ന്ന് 'കോണ്‍ടാക്റ്റ്' എടുത്ത് 'ലോഗോ അടങ്ങിയ നമ്പര്‍ പ്ലേറ്റ് അഭ്യര്‍ഥിക്കുക' എന്നത് തെരഞ്ഞെടുത്ത് നമ്ബര്‍ പ്ലേറ്റുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ വാഹനത്തിന്റെ, മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന നമ്ബര്‍ പ്ലേറ്റിലെ വിവരങ്ങള്‍, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം പണം അടച്ച രസീതിയുടെ ഒരു പകര്‍പ്പ് 'അബ്ഷീര്‍' പ്ലാറ്റ്‌ഫോമില്‍ അറ്റാച്ച്‌ ചെയ്യുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ