മങ്കാവ് (കോഴിക്കോട്)കൂളിത്തറയിൽ താമസിക്കുന്ന നാസറിന്റെ മകൻ സയ്യിദ് അൻഷാദ് (അനു -30) മരണപ്പെട്ടു.
ലിംഫോമ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ
വെല്ലൂർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.
പ്രവാസിയായ പിതാവ്
എല്ലാം വിറ്റുപെറുക്കി ചികിൽസിച്ചിട്ടും രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ശെമീർ കുന്ദമംഗലം
വക്കീൽ ഒരു വീഡിയൊ തയ്യാർ ചെയ്യുകയും ഒരു കോടി രൂപയുടെ മുകളിൽ പല ദിക്കിൽ നിന്നും സഹായിച്ചു. 1.21 52 500 രൂപ അക്കൗണ്ടിലേക്ക് വന്നുചേരുകയും ചെയ്തു ചികിൽസയ്ക്ക് കാത്തു നിൽക്കാതെ അനു നാഥന്റെ വിളിക്ക് ഉത്തരം നൽകി
മയ്യത്ത് നിസ്ക്കാരം : ഇന്ന്
(14-01-2022- വെള്ളിയാഴ്ച) വൈകിട്ട് 04:00 - മണിക്ക്
പള്ളിതാഴം ശാദുൽ ജുമാ മസ്ജിദിൽ (പട്ടേൽ താഴം)
അസർ നമസ്കാരത്തിന് ശേഷം
സുഹൃത്തുക്കളെ ..വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണിത് . എല്ലാവരുടെയും ശ്രമങ്ങളും , സഹായങ്ങളും , പ്രാർത്ഥനയും വിഫലമാക്കി കൊണ്ടാണ് സയ്യിദ് അൻഷാദ് എന്ന അനു നമ്മളോട് വിട പറഞ്ഞത്. അല്ലാഹുവിന്റെ വിധി അതാണ് ..അതിനെ തടയാൻ നമുക്ക് സാധിക്കില്ല. . അനുവിന്റെ വേർപാട് താങ്ങുവാനുള്ള കരുത്ത് കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും പടച്ചവൻ നൽകട്ടെ ആമീൻ.
നാഥൻ സഹോദരന്റെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
കോഴിക്കോട് മാങ്കാവ് സയ്യിദ് അൻഷാദിന്റെ ചികിത്സക്കായി നന്മയുള്ള നിങ്ങളോരോരുത്തരും നൽകിയത് നാഥൻ സ്വീകരിക്കട്ടെ ആമീൻ.

