Trending

കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു



ഉദുമ> കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും പള്ളിക്കര ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ് (16)ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെ ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കാണാതായത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാൻ കോട്ടയ്ക്ക് സമീപം കടൽത്തീരത്തെത്തിയതായിരുന്നു. പിതാവും, സഹോദരനും നോക്കിനിൽക്കെയാണ് ഷുഹൈബിനെ തിരമാലയിൽപെട്ട് കാണാതായത്. ബേക്കൽ പോലീസ്, തീരദേശ പോലീസ്, അഗ്‌നിശമനസേന എന്നിവർ തിരച്ചിൽ നടത്തുന്നതിനിടെ ഷുഹൈബിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ